പാലക്കാട്: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് കാട്ടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ മഹിളാമോർച്ചയുടെ പരാതി.
ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്ന് ആരോപിച്ചാണ് പരാതി.
മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കവിതാ മേനോൻ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി നടത്തിയ പരാമർശമാണ് മഹിളാമോർച്ചയുടെ പരാതിക്ക് കാരണം. മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു രമേഷ് പിഷാരടിയുടെ പരാമർശം ഉണ്ടായത്.
രാഹുൽ ചെയ്ത കാര്യങ്ങൾ വ്യക്തിപരമെന്നും അതിനെ ചൂഴ്ന്ന് നോക്കാനാകില്ലല്ലോ എന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്. ഇതിനെതിരെയാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്യാബിനറ്റിൽ വൻ അഴിച്ചുപണിക്ക് ഡൊണാൾഡ് ട്രംപ്; ഇറാൻ യുദ്ധത്തിനെതിരെ പ്രതിഷേധം ശക്തം, പ്രതിരോധ
ഇറാനിൽ തകർന്നുവീണ യുദ്ധവിമാനം; കാണാതായ അമേരിക്കൻ സൈനികനായുള്ള തിരച്ചിൽ അതീവ അപകടകരമായ ഘട്ടത്തിൽ
ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി
മനുഷ്യക്കടത്ത്: ബെഡ്ഫോർഡ് സ്വദേശിനിക്ക് 25 വർഷം തടവ്