തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരായ പ്രതിഷേധത്തിൽ കരുതലോടെ സി.പി.എം- സി.പി.ഐ മറ്റ് ഇടത് അനുകൂല സംഘടനകൾ എന്നിവ. രാഹുലിന്റെ ലൈംഗിക ചുവകലർന്ന ചാറ്റുകളുടെ ദൃശ്യങ്ങളും കോൾ റെക്കോർഡിംഗുകളും പുറത്തു വന്നെങ്കിലും അതിരൂക്ഷമായ സമരത്തിലേക്ക് ഇടത് രാഷ്ട്രീയ വിദ്യാർത്ഥി യുവജന സംഘടനകൾ തയാറായിട്ടില്ല.
പത്തനംതിട്ട അടൂരിലെയും പാലക്കാട്ട എം.എൽ.എ ഓഫീസിലേക്കും സംഘടനകൾ മാർച്ച് നടത്തിയെങ്കിലും രാഹുലിനെ രാജി വയ്പ്പിക്കാൻ മാത്രം ശക്തിയാർജിച്ച സമരങ്ങളായിരുന്നില്ല അതൊന്നുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഉൾപ്പടെയുള്ള വിലയിരുത്തൽ.
നേരത്തെ ഇടത് നേതാക്കൾക്കും ജനപ്രതിനിധികൾക്കുമെതിരെ ഉയർന്ന് ലൈംഗികാരോപണങ്ങൾ കോൺഗ്രസ് വീണ്ടും കുത്തിപ്പൊക്കുമോ എന്ന ചിന്തയും അങ്ങനെ വന്നാൽ അതിനെ എങ്ങനെ രാഷ്ട്രീയമായി നേരിടണമെന്ന ആലോചനയുമാണ് സംഘടനകളെ അതിരൂക്ഷ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടിക്കുന്നത് എന്നാണ് സൂചന.
ഇന്നലെ രാത്ര വൈകിയും പത്തനംതിട്ട അടൂരിലെ വീട്ടിൽ കഴിയുന്ന രാഹുൽ ഉടനെ പാലക്കാട്ടെക്ക് എത്തേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്