തിരുവനന്തപുരം: തിരുവനന്തപുരം: കസ്റ്റഡി മർദന ആരോപണങ്ങൾ ഉയർന്ന് വിവാദത്തിലായ ഡിവൈഎസ്പി മധു ബാബുവിനെ എസ്പിയാക്കാൻ ശുപാർശ.
എസ്പിയാക്കാനുള്ള സെലക്ട് ലിസ്റ്റിൽ ഡിവൈഎസ്പി മധു ബാബുവിൻ്റെ പേരും ഉൾപ്പെടുത്തി. ഇതിന് പ്രോമോഷൻ കൗൺസിലിൻ്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതോടെ ഒഴിവ് അനുസരിച്ച് മധു ബാബുവിന് സ്ഥാനക്കയറ്റമുണ്ടാകും.
കോന്നി എസ്ഐയായിരിക്കെ എസ്എഫ്ഐ നേതാവിനെ മർദ്ദിച്ചതിൽ ആരോപണ വിധേയനാണ് മധു ബാബു. പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവ് ജയകൃഷ്ണന്റെ ഡയഫ്രം അടിച്ചുപൊട്ടിച്ചു എന്നതായിരുന്നു ആരോപണം. ആരോപണം ഉയർന്നതോടെ ക്രമസമാധാന ചുമതയിൽ നിന്ന് മധു ബാബുവിനെ നീക്കിയിരുന്നു.
കോഴിക്കോട് മണ്ണഞ്ചേരി സ്വദേശി സുബൈർ, ആലപ്പുഴ സ്വദേശി സിദ്ധാർത്ഥൻ എന്നിവരെ മർദ്ദിച്ച കേസിലും മധു ആരോപണ വിധേയനാണ്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ മർദ്ദിച്ചതിന് കോടതി മധു ബാബുവിനെ ശിക്ഷിച്ചിട്ടുമുണ്ട്. മധു ബാബു നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പിയാണ്.
കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയാണ് മധു ബാബു. സർവീസിലിരിക്കെ നിരവധി ആരോപണങ്ങളാണ് മധു ബാബുവിനെതിരെ ഉയർന്നുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
