ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വെച്ചു 2026 ആഗസ്ത് 6 മുതൽ 8 (വ്യാഴം, വെള്ളി, ശനി) വരെ നടത്തപ്പെടുന്നു. ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.
അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി, വിവിധ സാഹിത്യ മേഖലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കുള്ള അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും. അവാർഡുകൾ കൺവൻഷൻചടങ്ങുകളിൽവച്ചു സമ്മാനിക്കപ്പെടും. അവാർഡുകൾക്ക് രചനകൾ ക്ഷണിച്ചപ്പോൾ അഭൂതപൂര്വമായ പ്രതികരണമാണ് ലഭിച്ചത്. തിരഞ്ഞെടുത്ത കൃതികൾ വിലയിരുത്തുന്നതിനും അവാർഡുകളുടെ സുതാര്യതയും മൂല്യതയും ഉറപ്പാക്കുന്നതിനായി അവാർഡ് സമിതി അക്ഷീണം പ്രവർത്തിച്ചു.
കേരളത്തിൽ നിന്നെത്തുന്ന പ്രശസ്ത സാഹിത്യകാരന്മാരും എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഐ.എ. എസ്, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി എന്നിവർ ഫൊക്കാന സാഹിത്യ കൺവൻഷനിൽ പങ്കെടുക്കുന്നു. 'അതിരുകൾ കടന്ന് മലയാളം, പ്രവാസ സാഹിത്യത്തിന്റെ വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും ചർച്ചകളും നടത്തപ്പെടും.
ആഗസ്ത് 7 വെള്ളിയാഴ്ച്ച നടത്തപ്പെടുന്ന സമ്മേളങ്ങളിൽ കേരളത്തിനപ്പുറമുള്ള മലയാള സാഹിത്യം, പ്രവാസ എഴുത്തുകാരന്റെ സ്ഥാനം, സത്വം, അംഗീകാരം, സാഹിത്യത്തിനുള്ള വിശ്വസ്തത, നിർമ്മിതബുദ്ധിയുടെ സ്വാധീനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ഗീത ജോർജ്ജ് (കോ-ഓർഡിനേറ്റർ), മുരളി നായർ, കെ.കെ. ജോൺസൺ (അസോസിയേറ്റ് ചെയർ), കോരസൺ വർഗീസ് (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
മലയാള സാഹിത്യത്തെത്തെയും ഭാഷാസ്‌നേഹികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ഉള്ള മലയാളി ഏഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു. അതിലേക്ക് സാഹിത്യകാരനായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പേരിൽ അമേരിക്കയിലും കാനഡയിലും വസിക്കുന്ന എഴുത്തുകാരുടെ ഓരോ കൃതി അയച്ചു തരുവാൻ താത്പര്യപ്പെടുന്നു.
കൃതികൾ അയച്ചു തരേണ്ട വിലാസം: M.N. Abdutty, 25648 Salem Roseville, Michigan, 48066 USA, Tel: 586-636-2058.
കോരസൺ വർഗീസ് (സാഹിത്യ സമ്മേളന ചെയർമാൻ)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
