സസ്പെൻഷനിൽ ഒതുങ്ങില്ല! പ്രശാന്തനെ പിരിച്ചുവിട്ടേക്കും 

OCTOBER 27, 2024, 6:49 AM

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരായി കൈക്കൂലി ആരോപണം ഉന്നയിച്ച പരാതിക്കാരനായ ടി വി പ്രശാന്തനെതിരായ നടപടി തുടരാൻ ആരോഗ്യവകുപ്പ്. പ്രശാന്തനെ പിരിച്ചുവിടാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

സ്വന്തമായി പെട്രോൾ പമ്പ് തുടങ്ങാൻ സർക്കാർ അനുമതി തേടണമെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു പ്രശാന്തൻ്റെ മൊഴി. ചട്ടപ്രകാരമുള്ള കടുത്ത നടപടി ആരംഭിക്കുമെന്ന് സസ്പെൻഷൻ ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുണ്ട് .

എ‍ഡിഎമ്മിന്റെ മരണം: ഒളിവിൽ തുടർന്ന് ദിവ്യ

vachakam
vachakam
vachakam

പ്രശാന്തന് സർക്കാർ സർവീസ് ചട്ടം ബാധകമാകില്ല എങ്കിലും കമ്പനി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചുമാത്രമേ പിരിച്ചു വിടാനാകൂ.

നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ആദ്യം സസ്പെൻഷൻ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇനി പ്രശാന്തന് സസ്പെൻഷൻ നടപടിയിൽ മറുപടി നൽകാൻ സമയം നൽകും. അതിനുശേഷമാകും പിരിച്ചുവിടൽ നടപടിയുണ്ടാകുക. 

കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തുവരുന്ന പ്രശാന്തനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam