കുംഭമേളയിലെ സമൂഹ വിരുന്നിൽ ഭസ്മം കലർത്തി: പൊലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു

JANUARY 31, 2025, 2:00 AM

 പ്രയാഗ്‌രാജ്:   മഹാകുംഭമേളക്കെത്തുന്ന ഭക്തർക്ക് നൽകുന്ന സമൂഹ വിരുന്നിൽ പൊലീസുകാരൻ ഭസ്മം കലർത്തി. പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തു. 

ഭക്ഷണത്തിൽ ഭസ്മം കലർത്തുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹം മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

പൊലീസ് സ്റ്റേഷനിലെ, സ്റ്റേഷൻ ഹൗസ് ഓഫീസറായ ബ്രിജേഷ് കുമാർ തിവാരിയെന്ന പൊലീസുകാരനെയാണ് സസ്‌പെൻഡ് ചെയ്തത്. 

vachakam
vachakam
vachakam

 പാകം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഭസ്മം കലർത്തുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ഈ ദൃശ്യങ്ങൾ പകർത്തി, 'ലജ്ജാവഹമായ പ്രവർത്തി' എന്ന അടിക്കുറുപ്പോടെ ഒരാൾ സമൂഹ മാധ്യമമായ എക്‌സിൽ ഡിസിപി ഗംഗ നഗറിനെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനിലാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam