കേരളത്തില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

APRIL 4, 2026, 10:47 AM

തിരുവനന്തപുരം: കേരളത്തില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ട തിരുവല്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

തിരുവല്ലയിലെ പൊതുസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കാണ് പോയത്. തിരുവനന്തപുരത്ത് കിളളിപ്പാലം മുതല്‍ കരമന വരെ റോഡ് ഷോ നടത്തി.

'എന്‍ഡിഎയിലുളള കേരളത്തിന്റെ വിശ്വാസം ഉറച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. എന്‍ഡിഎയുടെ കാറ്റിനെ തടുക്കാനാവില്ല. കേരളം മാറ്റത്തിന് തയ്യാറെടുക്കുകയാണ്. കേരളത്തില്‍ വികസനം സൃഷ്ടിക്കേണ്ടതുണ്ട്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ശക്തി. വികസനക്കുതിപ്പില്‍ കേരളം പുറകിലാണ്. അനന്തമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ കേരളത്തിനാകുന്നില്ല.

vachakam
vachakam
vachakam

എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് ഇതില്‍ ശ്രദ്ധയില്ല. ശബരിപാത അവസരങ്ങള്‍ തുറക്കും. ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണംചെയ്യും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. ശബരിപാതയ്ക്ക് തടസം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. വികസനത്തിന് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ വരണം' നരേന്ദ്രമോദി പറഞ്ഞു. 

ഇടതുപക്ഷവും കോണ്‍ഗ്രസും പരസ്പരം ബിജെപിയുടെ ബി ടീം എന്ന് വിളിക്കുകയാണെന്നും കേരളത്തില്‍ എ ടീമാണ് ബിജെപിയെന്നും നരേന്ദ്രമോദി പറഞ്ഞു. വിഘടനവാദികളെ ഇടത്-വലത് മുന്നണികള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും വോട്ടിന് വേണ്ടി കേരളത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam