കാർ താഴ്ചയിലേക്ക് വീണ് ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ദാരുണാന്ത്യം 

OCTOBER 27, 2024, 6:01 PM

  പാലക്കാട്: കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ട് പേർക്ക്  ദാരുണാന്ത്യം. പട്ടാമ്പി - പുലാമന്തോൾ പാതയില്‍ പുതിയ റോഡിലാണ് അപകടം ഉണ്ടായത്.  

 പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാര്‍ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

 ചങ്ങരംകുളം കോക്കൂർ സ്വദേശികളായ മാളിയേക്കൽ ആയിഷ (75) മരുമകൾ സജ്‌ന (43)എന്നിവരാണ് മരിച്ചത്. സജ്നയുടെ ഭർത്താവ് അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

vachakam
vachakam
vachakam

  ഞായറാഴ്ച ഉച്ചയോടെ ആമയൂർ പുതിയ റോഡിൽ ആണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടം. 

 സജ്‌ന അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം. ആയിഷയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam