പത്തനംതിട്ടയിൽ മഴ തുടരുന്നു; പമ്പയിലും കക്കട്ടയാറ്റിലും ജലനിരപ്പ് താഴ്ന്നു 

AUGUST 4, 2026, 9:26 PM

പത്തനംതിട്ട:  പത്തനംതിട്ടയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് മഴയുടെ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല.

ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  അതേസമയം റാന്നി, കോന്നി, ആറന്മുള, കോഴഞ്ചേരി മേഖലകളിൽ വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്ന നിരവധി പേർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 

vachakam
vachakam
vachakam

ജില്ലയിലെ പ്രധാന നദികളായ പമ്പയിലും കക്കട്ടയാറ്റിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നതായാണ് അധികൃതർ അറിയിക്കുന്നത്.

ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും ക്രമേണ കുറയുകയാണ്. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ റവന്യൂ, ഫയർഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും തുടരുകയാണ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam