എസ്എംഎ മരുന്ന് വിവാദം നിയമസഭയിൽ:  ആരോഗ്യ വകുപ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി

OCTOBER 26, 2026, 1:25 AM

തിരുവനന്തപുരം: നിയമസഭയിൽ ഉയർന്ന് എസ്എംഎ മരുന്ന് വിവാദം. പാവപ്പെട്ട കുട്ടികൾക്ക് മരുന്ന് വിലകുറച്ച് വിറ്റതിന് എന്താ കുഴപ്പമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ചോദിച്ചു. 

ഇന്ത്യൻ നിർമിത എസ്എംഎ മരുന്ന് വിൽപ്പനയിലെ പ്രതിപക്ഷ ആരോപണം തള്ളിയ മുഖ്യമന്ത്രി  ആരോഗ്യ വകുപ്പിനെ പ്രശംസിക്കുകയും ചെയ്തു. 

 12 ദിവസത്തെ മരുന്നിന് ആറരലക്ഷം എന്നത് 15000 രൂപയായതാണോ പ്രതിപക്ഷത്തിന് കുഴപ്പമെന്ന് ചോദിച്ച മുഖ്യമന്ത്രി, ഈ വിഷയത്തിൽ ആരോഗ്യ മന്ത്രിയെയും വകുപ്പിനേയും അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

 കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മരുന്ന് വാങ്ങിയതിൽ 50 കോടി ഇനിയും കൊടുക്കാനുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ സഭയിൽ പറഞ്ഞു. എസ്എംഎ മരുന്ന് വിലകുറച്ച് തന്നെ നൽകും. മന്ത്രിയായപ്പോ മരുമകളെ കുക്കായി വയ്ക്കുന്ന ശീലമൊന്നും ഇല്ലെന്ന് ആരോഗ്യമന്ത്രി സഭയിൽ വിമർശിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam