രണ്ട് വയസുകാരനെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ മാതാപിതാക്കൾക്ക് കഠിനതടവ്

APRIL 22, 2026, 8:28 AM

കണക്റ്റിക്കട്ട് :കണക്റ്റിക്കട്ടിൽ രണ്ട് വയസുകാരനായ മകൻ ലിയാം റിവേര ക്രൂരമായ പീഡനത്തിനിരയാക്കിയതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്ക് കഠിനതടവ്.

കുട്ടിയുടെ അമ്മ ഐറിസ് റിവേരസാന്റസിന് 20 വർഷവും പിതാവ് എഡ്ഗർ ഇസ്മലേജിന് 18 വർഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.

ലിയാമിനെ പ്ലാസ്റ്റിക് ബാഗിലാക്കി പാർക്കിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിൽ മാരകമായ പരിക്കുകളും പോഷകാഹാരക്കുറവും ദൃശ്യമായിരുന്നു.

vachakam
vachakam
vachakam

കൊലപാതകത്തിൽ ആർക്കാണ് നേരിട്ട് പങ്കുള്ളതെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ പീഡനം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പരമാവധി ശിക്ഷ നൽകിയത്.

മാതാപിതാക്കളുടെ ക്രൂരതയെ കോടതി അതിശക്തമായി അപലപിച്ചു. മുൻപ് കുട്ടിയെ ദത്തെടുത്ത് വളർത്തിയിരുന്ന വളർത്തമ്മയുടെ സാക്ഷിമൊഴിയും വിധിയിൽ നിർണ്ണായകമായി.

പി. പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam