പാലക്കാട്: കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആട്ടയാമ്പതി സ്വദേശി സരസാളിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മൂക്കുത്തി അപഹരിക്കാനായി അയൽവാസിയായ ഉദയകുമാറാണ് ക്രൂരകുറ്റകൃത്യം നടത്തിയത്. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതി മൃതദേഹം കത്തിക്കുകയും ബാക്കി വന്ന അവശിഷ്ടങ്ങള്‍ പുറത്ത് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നു എന്ന് അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി പറഞ്ഞു. ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. വയോധികളുടെ മൂക്കില്‍ രണ്ട് ഭാഗത്തു മൂക്കുത്തിയുണ്ടായിരുന്നെന്നും ഇതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
സമീപത്തെ വഴിയിലൂടെ നടന്നു പോകുകയായിരുന്ന സരസാളിനെ അയൽവാസിയായ പ്രതി ഉദയകുമാർ വീട്ടിലേക്ക് വിളിച്ചുകയറ്റുകയായിരുന്നു. സരസാളിൻ്റെ മൂക്കുത്തി തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് വടിയെടുത്ത് തലയ്ക്കടിച്ചു. നിലത്തുവീണ സരസാളിനെ നെഞ്ചിൽ ചവിട്ടുകയും കൊടുവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടി മരണമുറപ്പിച്ച ശേഷം മൂക്കുത്തി കവരുകയുമായിരുന്നു. അതിക്രൂരമായി മർദിച്ചാണ് സരസാളിനെ കൊന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയത്.
കൊലപാതകശേഷം മൃതദേഹം ശുചിമുറിയിൽ കൊണ്ടുപോയി കത്തിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ചാക്കിലാക്കി പ്രതിയുടെ വീടിൻ്റെ പുറകിൽ കുഴിച്ചിട്ടു. പ്രതിക്കൊപ്പം 17 വയസുകാരനും പങ്കുള്ളതായി സൂചനയുണ്ട്. കൊലപാതകശ്രമ കേസിലടക്കം പ്രതിയായിരുന്ന 17 വയസുകാരനായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മുന്‍കൂട്ടിയുള്ള കൊലപാതകമായിരുന്നു. പണവും ആഭരണവും കവര്‍ന്നെടുക്കലായിരുന്നു ലക്ഷ്യമെന്നും പൊലീസ് വിശദീകരിച്ചു. തെളിവെടുപ്പില്‍ പ്രതി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെടുത്തത്. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
വ്യദ്ധയെ കാണതായതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. അങ്ങനെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ സ്റ്റേഷനില്‍ വിളിച്ച വരുത്തി ചോദ്യം ചെയ്തതാണ് അന്വേഷണത്തിന് വഴിതിരിവായത്. പ്രതി ആദ്യം കൊലപാതകം നിരസിച്ചിരുന്നു. പീന്നിട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
