ദില്ലി: പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഗാന്ധി സ്മൃതിയിലേക്ക് മാർച്ചുമായെത്തി.
വിദ്യാർത്ഥികൾക്ക് ഒപ്പം കോൺഗ്രസ് ഉണ്ട് എന്ന് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. പ്രതിപക്ഷ എംപിമാർക്ക് പിന്തുണയുമായി പ്രവർത്തകരും എത്തി.
നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മാർച്ച് നടത്തിയത്.
രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശവുമുള്ള റോഡുകൾ പൊലീസ് അടച്ചിരുന്നു. റോഡിന് കുറുകെ ബസും സ്ഥാപിച്ചു കൊണ്ടായിരുന്നു പൊലീസിൻ്റെ നീക്കങ്ങൾ.
സ്ഥലത്ത് കൂടുതൽ സുരക്ഷാ സേനയേയും പൊലീസ് വിന്യസിച്ചിരുന്നു. രാഹുലിൻ്റെ വീടിനു സമീപം പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞുവെങ്കിലും ബാരിക്കേടുകൾ മറിച്ചിട്ടുകൊണ്ട് പ്രവർത്തകർ മുന്നോട്ട് കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
