കോഴിക്കോട്: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരെയും എംപിമാരെയും അണിനിരത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് തൂഫാൻ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരെ കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്നും ജിഫ്രി തങ്ങളുമായി കൂടികാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് രമേശ് ചെന്നിത്തല പറഞ്ഞു.
തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാരിയർ, തൂഫാൻ കെയർ എന്നീ പദ്ധതികളും ഇതിന്റെ ഭാഗമായി ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. തൂഫാൻ വലിയ വിജയമാണെന്നും ജനങ്ങൾ തന്നെ ഇറങ്ങി പൊലീസിന് മയക്കുമരുന്ന് പിടിക്കൂടാൻ വിവരം നൽകുന്നുണ്ട്.
രണ്ട് നൈജീരിയക്കാരെ ഉൾപ്പെടെ പൊലീസ് പിടികൂടിയിട്ടിണ്ട്. അതിഥി തൊഴിലാളികൾക്കായി മലയാളത്തിന് പുറമെ അന്യ ഭാഷകളിലും തൂഫാൻ പ്രചാരണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കൂട്ടിചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
