തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു.
നേരത്തെ 5500 രൂപയായിരുന്നു ഉത്സവബത്തയായി നൽകിയിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക്ഉത്സവബത്തയുടെ ആനുകൂല്യം നൽകുമെന്ന് മന്ത്രി അറിയിച്ചു.
രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ.ജെ.ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി 3 ലക്ഷത്തിൽ നിന്നും 6 ലക്ഷം ആക്കി വർദ്ധിപ്പിച്ചു.
മരിച്ചുപോയ ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾക്കായുള്ള കെട്ടിക്കിടക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
