വരവൂരിൽ അധ്യാപകൻ വിദ്യാർത്ഥിയെ തല്ലിയ സംഭവം; കേസെടുത്തു

JULY 30, 2026, 9:10 AM

തൃശൂർ: വരവൂരില്‍ വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. 

സംഭവത്തിന് പിന്നാലെ രക്ഷിതാക്കള്‍ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെടുകയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

തൃശൂര്‍ വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ മണികണ്ഠനെതിരെയാണ് ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

vachakam
vachakam
vachakam

ഒരാഴ്ച മുൻപായിരുന്നു സംഭവം നടന്ന്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെയായിരുന്നു അധ്യാപകൻ്റെ ക്രൂരത. താഴെപ്പോയ പേനയുടെ അടപ്പ് എടുക്കാന്‍ ബെഞ്ചില്‍ നിന്ന് എത്തി നോക്കിയതിനാണ് മകനെ അധ്യാപകൻ അടിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞിരുന്നു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam