തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 106 കേസുകൾ രജിസ്റ്റർ ചെയ്തു. 114 പേർ അറസ്റ്റിലായി.
രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 38 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 66 കേസുകളും കോട്പ (COTPA) പ്രകാരം 43 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 387.57 ഗ്രാം എം.ഡി.എം.എയും 1.039 കി.ഗ്രാം കഞ്ചാവും 7 ഗ്രാം ഹാഷിഷ് ഓയിലും 0.15 ഗ്രാം ബ്രൗൺ ഷുഗറും, 0.1 ഗ്രാം ഹെറോയിനും, ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇതുവരെ 6288 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 6746 അറസ്റ്റുകൾ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 4369.461 ഗ്രാം. കഞ്ചാവ് 463.489 കി.ഗ്രാം.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 90 ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവൽക്കരണ ക്ലാസ്സുകളുടെ എണ്ണം 6688 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 320 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 5351 ബോധവത്ക്കരണ പരിപാടികളും നടത്തി
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
