കൊച്ചി: എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനത്തിന് വെച്ച കലാസൃഷ്ടി കീറി നശിപ്പിച്ചു. നോർവീജിയൻ കലാകാരി ഹനാൻ ബെനാമിറിന്റെ കലാസൃഷ്ടികളാണ് രാത്രി ഏഴുമണിയോടെ രണ്ടംഗ സംഘം കീറി എറിഞ്ഞത്.
കലാസൃഷ്ടിയിൽ തെറി വാക്കുകളുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. മലയാളി കലാകാരനായ ഹോചിമിനാണ് മറ്റൊരാൾക്കൊപ്പം എത്തി ചിത്രങ്ങൾ നശിപ്പിച്ചത്.
'അപരവൽക്കരിക്കപ്പെട്ട ഭൂവിതാനങ്ങൾ' എന്ന പേരിൽ ദർബാർ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ച കലാരചനകൾ ആണ് ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ അതിക്രമിച്ചു കയറിയ രണ്ടംഗസംഘം നശിപ്പിച്ചത്. ഹനാന്റെ രചനകളിൽ അശ്ലീലമുണ്ടെന്നാരോപിച്ചാണ് അതിക്രമം.
നോർവേയിലെ തീവ്ര വലത് സമൂഹത്തിൽ നിന്ന് നേരിട്ട അധിക്ഷേപ പ്രസ്താവനകളുടെ മലയാളം പരിഭാഷയാണ് കലാസൃഷ്ടിയിൽ ഉള്ളത്. അശ്ലീല ഉള്ളടക്കം ഉണ്ടെന്ന് മുന്നറിയിപ്പോടെയാണ് പ്രദർശിപ്പിച്ചതെന്നും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട കലാകാരിയുടെ സൃഷ്ടികൾ സെൻസർ ചെയ്യാൻ സാധിക്കില്ലെന്നുമാണ് ലളിതകലാ അക്കാദമിയുടെ വാദം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് അക്കാദമി.",
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്