ശാസ്താംകോട്ട: ഗോവയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി അഗ്നിവീർ നാവികസേനാംഗങ്ങൾക്ക് ദാരുണാന്ത്യം.
ഗോവയിലെ അഗസ്സൈമിൽ ബുധനാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്ന് ഗോവയിൽ സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണിവർ.
ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടിൽ പ്രസന്നകുമാറിന്റെ മകൻ ഹരിഗോവിന്ദ് (22), കണ്ണൂർ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്.
ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ അഗസയിമിനും ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിൽവെച്ച് അപകടത്തിൽ പെടുകയായിരുന്നു.
ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്