എയർഇന്ത്യ  വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് മുടി ലഭിച്ച സംഭവം: 35,000 രൂപ നഷ്ടപരിഹാരം 

OCTOBER 23, 2025, 1:34 AM

ചെന്നൈ: എയർഇന്ത്യയുടെ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് മുടി ലഭിച്ച സംഭവത്തിൽ യാത്രക്കാരന് 35000 രൂപ നഷ്ടപരിഹാരം ലഭിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് നഷ്ടപരിഹാരം ലഭിച്ചത്.

സീൽ ചെയ്ത ഭക്ഷണ പാക്കറ്റിൽ നിന്ന് മുടി കണ്ടെത്തുകയായിരുന്നു പരാതിക്കാരൻ. പരാതി പെട്ടികളോ ഫോമുകളോ ലഭ്യമല്ലാത്തതിനാൽ അദ്ദേഹത്തിന് പരാതി നൽകാൻ കഴിഞ്ഞില്ല. പരാതിപ്പെട്ടെങ്കിലും വിമാന ജീവനക്കാരും അദ്ദേഹത്തെ ​ഗൗനിച്ചില്ല. വിമാനമിറങ്ങിയ ഉടനെ, ഡെപ്യൂട്ടി ജനറൽ മാനേജർക്ക് (കൊമേഴ്‌സ്യൽ) പരാതി നൽകുകയായിരുന്നു. 

 2002 ജൂലൈ 26 ന് കൊളംബോയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത പി. സുന്ദരപരിപോരണം എന്നയാളാണ് മോശം ഭക്ഷണം ലഭിച്ചതിനെ തുടർന്ന് നിയമപോരാട്ടം നടത്തിയത്. 

vachakam
vachakam
vachakam

2002 ജൂലൈ 12-ന് എയർ ഇന്ത്യ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. അവർ ഈ വിഷയം അന്വേഷിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു. 2002 ജൂലൈ 19-ന്, അദ്ദേഹം തന്റെ അഭിഭാഷകൻ വഴി ഒരു വക്കീൽ നോട്ടീസ് അയച്ചു. എയർ ഇന്ത്യയിൽ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ, ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി. 2002 ജൂലൈ 20-ന് എയർ ഇന്ത്യ വീണ്ടും മറുപടി നൽകി. ഉണ്ടായ അസൗകര്യത്തിന് വീണ്ടും ക്ഷമ ചോദിച്ചു. എന്നാൽ നഷ്ടപരിഹാരം നൽകിയില്ല. പിന്നീട് യാത്രക്കാരൻ 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. ഇദ്ദേഹം തങ്ങളുടെ പതിവ് യാത്രക്കാരനാണെന്നും ഇത്തരമൊരു സംഭവം ഇതിനുമുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും എയർ ഇന്ത്യ കോടതിയിൽ സമ്മതിച്ചു.

ചെന്നൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലായ അംബാസഡർ പല്ലവയ്ക്ക് എയർലൈൻ കാറ്ററിംഗ് സേവനങ്ങൾ നൽകിയിട്ടില്ലെന്നും, കാറ്ററിംഗ് കമ്പനിയുടെ പങ്കാളിത്തമില്ലാത്തതിനാൽ പി. സുന്ദരപരിപോരണം നഷ്ടപരിഹാരത്തിന് അർഹനല്ലെന്നും എയർ ഇന്ത്യയുടെ അഭിഭാഷകർ വാദിച്ചു. 

പി. സുന്ദരപരിപോരണം ഭക്ഷണ പാക്കറ്റ് തുറന്നപ്പോൾ സഹയാത്രികന്റെ രോമം അയാളുടെ പാത്രത്തിൽ വീണിരിക്കാൻ സാധ്യതയുണ്ടെന്നും എയർ ഇന്ത്യയുടെ അഭിഭാഷകർ വാദിച്ചു. കൂടാതെ, പി. സുന്ദരപരിപോരണം ഭക്ഷണ ട്രേ വിമാനത്തിലെ എയർലൈൻ ജീവനക്കാർക്ക് തിരികെ നൽകുകയോ സഹായമോ വൈദ്യസഹായമോ അഭ്യർത്ഥിക്കുകയോ ചെയ്യാത്തതിനാ എയർ ഇന്ത്യയെ ഉത്തരവാദികളാക്കാൻ കഴിയില്ലെന്നും എയർ ഇന്ത്യ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

എന്നാൽ, വിധിന്യായത്തിൽ, എയർ ഇന്ത്യ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ നൽകാൻ വിചാരണ കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ എയർ ഇന്ത്യ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2025 ഒക്ടോബർ 10 ന്, യാത്രക്കാരന് 35000 രൂപ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam