ബെംഗളൂരു: പുതിയ നോട്ടിരട്ടിപ്പ് തട്ടിപ്പ് കർണ്ണാടകയിൽ വ്യാപകമാകുന്നു.
ഒരുലക്ഷം രൂപ നൽകിയാൽ 10 ലക്ഷം തരുമെന്നും പൂജ നടത്തി മന്ത്രം ചൊല്ലിയാൽ പണം പറന്നെത്തുമെന്നുമുള്ള വാഗ്ദാനത്തിൽ നിരവധിപ്പേരാണ് കുടുങ്ങിയത്.
യാദ്ഗിർ ജില്ലയിലെ സുരപുരയിലാണ് സംഭവം നടന്നത്.
സന്യാസിമാരുടെ വേഷത്തിലെത്തിയവരാണ് തട്ടിപ്പ് നടത്തിയത്. ഇരയായവരോട് പണം വാങ്ങി പകരം നൽകിയത് കള്ളനോട്ടാണ്. മുറിക്ക് പിന്നിൽ സെറ്റ് ചെയ്തിരിക്കുന്ന യന്ത്ര സഹായത്തോടെയാണ് പണം പറത്തുന്നത്.
പ്രതികൾക്ക് പൊലീസിന്റെ ഒത്താശയും ഉണ്ടെന്നാണ് റിപ്പോർട്ട്. പിടികൂടി കൈമാറിയ തട്ടിപ്പുകാരെ പൊലീസുകാർ രക്ഷപ്പെടുത്തി എന്നും പരാതിക്കാർ പറയുന്നുണ്ട്. എന്നാൽ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ തട്ടിപ്പുകാർ കൊടുത്ത കൈക്കൂലിയും കള്ള നോട്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്