തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടായേക്കില്ല.
എച്ച് മാർക്കിനപ്പുറം ഹെലികോപ്ടർ ഇറങ്ങിയതിനാലാണ് ടയർ താഴ്ന്ന് പോയതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്നും അഞ്ച് അടി മാറിയാണ് ഹെലികോപ്ടർ ലാന്റ് ചെയ്തത്.
ഹെലികോപ്ടറിന്റെ ടയർ താഴ്ന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. കേന്ദ്രം ഇനി വിശദീകരണം ചോദിക്കാൻ സാധ്യതയില്ലെന്നാണ് സർക്കാരിന്റെ നിഗമനം.
വിശദീകരണം തേടുമായിരുന്നെങ്കിൽ ഇതിനോടകം ചോദിക്കുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്