ഭോപ്പാൽ: മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കാർബൈഡ് ഗൺ പൊട്ടിച്ച 14 കുട്ടികൾക്ക് കാഴ്‌ചശക്തി നഷ്ടമായി.
നൂറിലേറെ കുട്ടികൾ ഭോപ്പാലിലെ ആശുപത്രികളിൽ ചികിത്സയിൽ. മൂന്ന് ദിവസത്തിനിടെ മധ്യപ്രദേശിലുടനീളം നൂറ്റി ഇരുപത്തി അഞ്ച് കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ ആശുപത്രികളിലും കുട്ടികൾ ചികിത്സ തേടി. തോക്ക് വിറ്റ ആറ് പേരെ വിദിഷ പോലീസ് അറസ്റ്റ് ചെയ്തു.
കാർബൈഡ് ഗൺ സ്ഫോടനം മൂലം പുറത്തുവരുന്ന ലോഹ കഷ്ണങ്ങളും കാർബൈഡ് വെപ്പറും കണ്ണിൻ്റെ റെറ്റിനയെ കരിച്ചുകളയുമെന്ന് ഡോക്ടർമാർ പറയുന്നു. ഒക്ടോബർ 18 ന് സർക്കാർ നിരോധനം പുറപ്പെടുവിച്ചിട്ടുള്ളയാണ് കാർബൈഡ് ഗൺ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്