സുൽത്താൻ ബത്തേരി അതിദാരിദ്ര്യ വിമുക്ത നഗരസഭ

OCTOBER 23, 2025, 4:39 AM

വയനാട് : സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു.

നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ ഒഴിവാക്കി നിലവിൽ 92 ഗുണഭോക്താക്കളാണുള്ളത്.

ഇവരിൽ 9 ഗുണഭോക്താക്കൾക്ക് നഗരസഭ വീടുകൾ നൽകി, 16 ഗുണഭോക്താക്കൾക്ക് വീടുകളുടെ നവീകരണ സഹായം ലഭ്യമാക്കി. ഭവനരഹിതരും ഭൂമിയില്ലാത്തവരുമായവർക്ക് നഗരസഭ സ്ഥലം കണ്ടെത്തി വീടും സ്ഥലവും നൽകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും.

vachakam
vachakam
vachakam

ഇതിനുപുറമേ, 65 ഗുണഭോക്താക്കൾക്ക് സ്ഥിരമായി ഭക്ഷണ കിറ്റുകൾ നൽകുകയും വസ്ത്രം, കിടക്ക, കമ്പിളി, ഗ്യാസ് കണക്ഷൻ, വാക്കിംഗ് സ്റ്റിക്ക്, ബ്ലൈൻഡ് സ്റ്റിക്ക്, മരുന്നുകൾ, ഓണക്കിറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഇതിനകം തന്നെ വിതരണം ചെയ്തിട്ടുണ്ട്.

ഒരു കോടിയിലധികം രൂപയാണ്  ഇതുവരെ പദ്ധതിക്കായി വിനിയോഗിച്ചിട്ടുള്ളത്. അതിദാരിദ്ര്യ വിമുക്തി ലക്ഷ്യമാക്കി നഗരസഭ രൂപപ്പെടുത്തിയ പ്രവർത്തനങ്ങൾ  സാമൂഹിക ഉത്തരവാദിത്തത്തിന്റെ മികച്ച മാതൃകയായി മാറിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam