പടക്കം വാങ്ങാന്‍ പണമില്ല; ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി, ഒരു മരണം 

OCTOBER 23, 2025, 5:31 AM

ഛത്തീസ്ഗഡ്: ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് 19കാരന് ദാരുണാന്ത്യം. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. 

ചൊവ്വാഴ്ച്ച രാത്രിയോടെ കുടുംബാംഗങ്ങളായ ആറ് പേര്‍ ചേര്‍ന്ന് സ്വന്തമായി പടക്കം നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് കാഴ്ച്ചശക്തി നഷ്ടപ്പെട്ടു. സഹോദരന്മാരായ ഗുര്‍നാം സിംഗ്, സത്‌നാം സിംഗ് എന്നിവരുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 19 വയസുകാരനായ മന്‍പ്രീതാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ലവ്പ്രീത് സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ദരിദ്ര കുടുംബമായതിനാല്‍ പടക്കം വാങ്ങാന്‍ പണമില്ലായിരുന്നെന്നും അതിനാലാണ് ഇവര്‍ സ്വന്തമായി പടക്കം നിര്‍മിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam