ദിസ്പൂർ: അസമിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
കൊക്രജാർ, സലാകതി സ്റ്റേഷനുകൾക്ക് ഇടയിലെ റെയിൽവേ ട്രാക്കിലാണ് സ്ഫോടനം നടന്നത്. കൊക്രഝർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററിനപ്പുറമാണ് സ്ഫോടനം നടന്നത്. അട്ടിമറി സംശയത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
പൊട്ടിയത് ഐഇഡി എന്നാണ് സംശയം. ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു.
സ്ഫോടനത്തെ തുടർന്ന് നിരവധി ട്രെയിനുകൾ പിടിച്ചിട്ടതിനാൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിക്കിടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്