എൻ.എസ്.എസ് ഓഫ് ഷിക്കാഗോയുടെ ഓണാഘോഷം ഓഗസ്റ്റ് 30ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു

JULY 23, 2026, 10:32 PM

എൻ.എസ്.എസ് ഓഫ് ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷമായ 'ഓണം 2026' ഓഗസ്റ്റ് 30 (ഞായർ) ഉച്ചയ്ക്ക് 1 മണി മുതൽ പ്ലിയൻഫീൽഡ് നോർത്ത് ഹൈസ്‌കൂളിൽ നടക്കും. പരിപാടിയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രവാസി മലയാളികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കേരള തനതു ശൈലിയിൽ തയാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും, ഗൃഹാതുരത്വം ഉണർത്തുന്ന  കലാവിരുന്നും ആണ് ഇത്തവണത്തെ പ്രധാന ആകർഷണം.

എൻ.എസ്.എസിന്റെ വനിതാ സംഘടനയായ 'സഖി 'അവതരിപ്പിക്കുന്ന മെഗാ തിരുവാതിര  കേരളത്തിന്റെ തനത് പാരമ്പര്യം ആവിഷ്‌കരിക്കുന്ന ദൃശ്യവിരുന്നായിരിക്കും. 

vachakam
vachakam
vachakam

ലാസ്യ അവതരിപ്പിക്കുന്ന 'ചന്ദ്രമുഖി – The Journey of Becoming'  സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങളും ഘട്ടങ്ങളും കലാസൗന്ദര്യത്തോടെ അവതരിപ്പിക്കുന്ന വിസ്മയകരമായ ദൃശ്യാനുഭവം. 

കുട്ടികളുടെ സർഗാത്മകതയും കേരളീയ പൈതൃകവും കോർത്തിണക്കുന്ന 'സർഗ വർണം' കിഡ്‌സ് ഫാഷൻ ആൻഡ് ഡാൻസ് ഷോകേസും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

യഥാർഥ തൂശനിലയിൽ വിളമ്പുന്ന. വിഭവ സമൃദ്ധമായ ഓണസദ്യ, വിവിധ കലാപരിപാടികൾ, സംഗീതനൃത്താവിഷ്‌കാരങ്ങൾ എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടും.
എർളി ബേർഡ് പ്രവേശന ടിക്കറ്റ് പരിമിതകാലത്തേക്ക് 19.99 ഡോളർ നിരക്കിൽ ലഭ്യമാണ്.

vachakam
vachakam
vachakam

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: https://app.marqevets.com/nss-of-chicago-onam

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam