മുഖ്യമന്ത്രിയെ വിമര്‍ശിക്കാൻ ഭയമില്ല: എം.വി. ഗോവിന്ദൻ

JULY 8, 2024, 2:39 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

പാർട്ടി വ്യക്തമായ നിലപാട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ആരെയെങ്കിലും പ്രത്യേകമായി ഭയപ്പെട്ട് നില്‍ക്കേണ്ട കാര്യമെന്താണെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ എം.വി.ഗോവിന്ദൻ ചോദിച്ചു.

ജനറല്‍ സെക്രട്ടറി,പൊളിറ്റ്ബ്യൂറോ അംഗം മുതല്‍ മുഖ്യമന്ത്രി വരെ ഒരാളെയും ഈ പാർട്ടിക്ക് ഭയപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും ഇത്തരം വാർത്തകള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോള്‍ പറഞ്ഞതാണോ. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം സംബന്ധിച്ച ചർച്ച മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്.

വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തിരിക്കുന്നു. കനഗോലു സിദ്ധാന്തത്തെ അടിസ്ഥാനപെടുത്തിയുളള വ്യക്തിഹത്യയാണ് നടക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവും സുധാകരനും എന്തിനും ചീത്തപറയുന്നത്. അവരുടെ ശരീരഭാഷ തന്നെ മാറിയിരിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam