സ്‌കൂളുകളില്‍ രാഷ്ടീയ പ്രചാരണം പാടില്ല; വിജയ് പരിപാടി തത്സമയം പ്രദര്‍ശിപ്പിച്ച എച്ച്.എമ്മിന് സസ്‌പെന്‍ഷന്‍

JULY 10, 2026, 7:43 PM

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് കരൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം സ്‌കൂളില്‍ തത്സമയം സംപ്രേഷണം ചെയ്ത പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക എസ്. മല്ലികയ്‌ക്കെതിരെയാണ് ജോലിയില്‍ വീഴ്ച വരുത്തിയതിന് വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്.

സ്‌കൂളുകള്‍ പഠനാവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നും വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയാണ് ഈ നടപടി. പുതിയ നിര്‍ദേശ പ്രകാരം ഔദ്യോഗിക സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് മാത്രമേ ഇനി മുതല്‍ സ്‌കൂളുകളില്‍ പ്രവേശനം ഉണ്ടാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറിയിച്ചു.

കളരികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രാഷ്ട്രീയ പ്രചാരണ വേദികളാക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam