മലപ്പുറം : പി.വി. അൻവറിനെ അനുനയിപ്പിക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് ഉദ്ദേശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുന്നണിയുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൻവറാണ്. അൻവർ തീരുമാനമെടുത്ത ശേഷം യു.ഡി.എഫ് നിലപാട് അറിയിക്കും.
സ്ഥാനാർത്ഥിയുമായി സഹകരിക്കാൻ തീരുമാനിച്ചാൽ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു. പി വി അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ ഒരു ഭീഷണിക്കും വഴങ്ങേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തി മാത്രം തീരുമാനമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ താൻ കേട്ടിട്ടില്ലെന്ന് പി.വി. അൻവർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്