മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'പിണറായി ദി ലെജൻഡ്' ഇന്ന് പ്രകാശിപ്പിക്കും

MAY 27, 2025, 8:51 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി 'പിണറായി ദി ലെജൻഡ്' ഇന്ന് പ്രകാശിപ്പിക്കും.  ചലച്ചിത്ര താരം കമൽഹാസൻ ആണ് ഡോക്യുമെന്ററി പ്രകാശിപ്പിക്കുന്നത്.

സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ഒരുക്കിയത്. ആദ്യമായാണ് ഒരു സർവ്വീസ് സംഘടന മുഖ്യമന്ത്രിയെക്കുറിച്ച് കുറിച്ച് ഡോക്യുമെന്ററി നിർമിക്കുന്നത്. 

 ഉച്ചയ്‌ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എം പി എന്നിവർ പങ്കെടുക്കും.

vachakam
vachakam
vachakam

അൽത്താഫ് റഹ്മാനാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. രചന: പ്രസാദ് കണ്ണൻ. രാജ്കുമാർ രാധാകൃഷ്ണനാണ് സംഗീത സംവിധാനം.

ക്യാമറ: പ്രവീൺ ചക്രപാണി, പ്രൊജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള. 'തുടരും പിണറായി മൂന്നാമതും" എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam