കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കോഴക്കേസിൽ അന്വേഷണം നടത്താൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എടുത്ത കേസിൽ ഡൽഹി സ്പെഷ്യൽ ടാസ്ക് ഫോഴ്സിനാണ് അന്വേഷണ ചുമതല.
വിജിലൻസ് കേസിൻറെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇസിഐആർ (എൻഫോഴ്സ്മെൻറ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു.
വിജിലൻസ് കേസിന് കാരണമായ ആരോപണങ്ങൾ അന്വേഷിക്കും. അന്വേഷണത്തിൻറെ ഭാഗമായി കേസിലെ പരാതിക്കാരൻ അനീഷ് ബാബുവിന് ഇഡി നോട്ടീസ് നൽകി.
നാളെ ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഈ കേസിൽ അന്വേഷണവുമായി സഹകരിക്കാൻ അനീഷ് ബാബുവിന് ഹൈക്കോടതി നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്