പാലക്കാട് : റാപ്പർ വേടനെതിരായ പരാതിയിൽ ബിജെപിയിൽ അതൃപ്തി പുകയുന്നു. വേടനെതിരെ പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ആഭ്യന്തര മന്ത്രാലയത്തിനു പരാതി അയച്ചതിൽ നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെ കടുത്ത നടപടി എടുത്തിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.
നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രസ്താവന ഇറക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതും ബിജെപി സംസ്ഥാന നേതൃത്വം വിലക്കി. മുൻകൂട്ടി അനുമതി വാങ്ങാതെ ഭാരവാഹികളും ജനപ്രതിനിധികളും അംഗങ്ങളും പൊതുവിഷയങ്ങളിൽ നിയമനടപടി സ്വീകരിക്കാനും അന്വേഷണ ഏജൻസികൾക്കു പരാതി നൽകാനും പാടില്ലെന്നും സംസ്ഥാന കമ്മിറ്റി ഒാഫിസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.പി.സുധീർ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
പാർട്ടി വക്താക്കളോ സംഘടന ചുമതലപ്പെടുത്തിയ മീഡിയ പാനലിൽ ഉള്ളവരോ ഒഴികെ ആരും സംസ്ഥാന അധ്യക്ഷൻ, മീഡിയ പ്രഭാരി എന്നിവരുടെ അനുമതിയില്ലാതെ പൊതുവിഷയങ്ങളിൽ പ്രതികരിക്കരുതെന്നും അഭിമുഖം നൽകരുതെന്നും ചർച്ചകളിൽ പങ്കെടുക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്