യങ് അഡൽറ്റ്‌സിന് 'തിയോളജി ഓൺ റ്റാപ്' വ്യത്യസ്തത ഒരുക്കി ബെൻസൻവിൽ ഇടവക

MAY 27, 2025, 11:08 PM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുനാൾ ഏറ്റെടുത്തുനടത്തുന്ന യങ് കപ്പിൾസിന്റെ നേതൃത്വത്തിൽ ഒരുമിച്ചുചിന്തിച്ച് യുവജനങ്ങളും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുവാൻ 'തിയോളജി ഓൺ റ്റാപ്' എന്ന പരിപാടി പ്രത്യേകം ക്രമീകരിച്ചു. 

വൈദികരുടെ സാന്നിധ്യത്തിൽ യുവജനങ്ങളോടും യങ്ങ് കപ്പിൾസിനുമൊപ്പമാണ് പരിപാടി ഒരുക്കിയത്. മെമ്മോറിയൽ ദിനമായ മെയ് 26 തിങ്കൾ വൈകിട്ട് 5 മുതൽ 9 വരെ ഓക്ബ്രൂക്കിലെ ഓൾട്ടർ ബ്രീവിങ് കിച്ചനിലാണ് പരിപാടി നടന്നത്. 

ഫാ. മെൽവിൻ, ഫാ. തോമസ് മുളവനാൽ, ഫാ. ബിൻസ് എന്നിവർ യങ്അഡൽറ്റ്‌സുമായി പ്രത്യേകം സമയം ചിലവഴിച്ചു. ആത്മീയതയിൽ വ്യത്യസ്തമായി ചിന്തിച്ച് കൂട്ടായ്മ ഒരുക്കുന്ന യങ് കപ്പിൾസിന്റെ വേറിട്ട ശൈലിയെ വികാരി ഫാ.തോമസ് മുളവനാൽ പ്രശംസിച്ചു. 

vachakam
vachakam
vachakam

വേറിട്ട ചിന്തയോടെ ഒരുക്കിയ ഈ കൂട്ടായ്മ ഏവർക്കും ഹൃദ്യമായിരുന്നു.

ലിൻസ് താന്നിച്ചുവട്ടിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam