കൊച്ചി: കാലടിയിൽ റോഡിലെ കുഴിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുരുങ്ങിയതായി റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്. തൃശൂരിലേക്ക് പോകുകയായിരുന്നു അദ്ദേഹത്തെ പൈലറ്റ് വാഹനത്തിൽ നിന്നുള്ളവർ ഇറങ്ങി കടത്തിവിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അതേസമയം സുരേഷ് ഗോപി കുരുക്കിൽപെട്ടതറിഞ്ഞ പ്രദേശവാസികളും സ്ഥലത്തെത്തി. അവർ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ നാട്ടുകാർ അദ്ദേഹത്തോട് വിവരിച്ചു. ഇതോടെ വാഹനത്തിൽ നിന്നിറങ്ങിയ സുരേഷ് ഗോപി മഴയത്തുതന്നെ റോഡിലെ കുഴികൾ പരിശോധിച്ചു.
ഇതിന് പിന്നാലെ പൊതുമരാമത്ത് സെക്രട്ടറിയെ ഫോണിൽവിളിച്ച് വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഉടൻ കുഴികൾ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പുനൽകിയതായി സുരേഷ് ഗോപി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കൊല്ലം കാർ അപകടം: വാഹനം ഓടിച്ചത് സി.പി.ഐ.എം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ
2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം: