പാർക്കിങിനെ ചൊല്ലി തർക്കം; സെക്രട്ടറിയുടെ മൂക്ക് കടിച്ച് മുറിച്ച് യുവാവ്

MAY 29, 2025, 4:39 AM

ലഖ്‌നൗ: പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് യുവാവ് കടിച്ച് മുറിച്ചു. കാണ്‍പുരിലെ രത്തൻ പ്ലാനെറ്റ് സൊസൈറ്റിയിൽ ഞായറാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.

തനിക്കായി റിസര്‍വ് ചെയ്​തിരിക്കുന്ന സ്ലോട്ടില്‍ മറ്റാരോ വാഹനം പാർക്ക് ചെയ്തതാണ് തർക്കത്തിൻ്റെ തുടക്കം. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതി പറയാനാണ് സൊസൈറ്റി സെക്രട്ടറിയായ ആര്‍.എസ്.യാദവിനെ ക്ഷിദിജ് മിശ്ര എന്ന യുവാവിനെ വിളിച്ച് വരുത്തിയത്.

പാർക്ക് ചെയ്ത വാഹനം തൻ്റേതല്ലെന്നും അതിനാൽ എത്രയും വേഗം വാഹനം മാറ്റണമെന്നും പറഞ്ഞ് മിശ്ര യാദവിനോട് ദേഷ്യപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് പാർക്ക് ചെയ്തിരുന്ന കാർ ആരുടേതാണെന്ന് കണ്ട്പിടിക്കാമെന്ന് പറഞ്ഞിട്ടും മിശ്ര വീണ്ടും ദേഷ്യപ്പെടുകയായിരുന്നു. തുടർന്ന് യാദവിനെ തല്ലുകയും ചെയ്തു. ഇതിന് ശേഷമാണ് മിശ്ര യാദവിന്റെ മൂക്ക് കടിച്ച് പറിച്ചത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൂക്കിന് കടികൊണ്ട യാദവിനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. യാദവിനെ ശസ്ത്രക്രിയക്കായി ഡൽഹിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam