പാലക്കാട് ബസിനടിയിൽപ്പെട്ട് എംപ്ലോയ്മെൻറ് ഓഫീസർക്ക് ദാരുണാന്ത്യം

MAY 29, 2025, 3:45 AM

 പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബസ് സ്റ്റാൻഡിനകത്ത് ബസ്സിനടിയിൽ പെട്ട് എംപ്ലോയ്മെൻറ് ഓഫീസർക്ക് ദാരുണാന്ത്യം.

ഈ മാസം  31ന് ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്. 

മണ്ണൂർ സ്വദേശി പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസറായിരുന്നു പ്രസന്നകുമാരി. ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുകയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിന്‍റെ ഡോര്‍ തട്ടുകയായിരുന്നു. 

vachakam
vachakam
vachakam

നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ വാഹനം കയറുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam