ഡെൽമക്ക് നവ നേതൃത്വം പ്രസിഡന്റ് ജിപ്‌സൺ ജോസഫ്

MAY 30, 2025, 11:55 AM

ഡെലാഡെയർ: മെയ് 17 തിയതി കൂടിയ ഡെൽമ (DELMA – Delaware Malayalee Association) ജനറൽ ബോഡിയോഗം 2025ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജിപ്‌സൺ ജോസഫ്, വൈസ് പ്രസിഡന്റ് രാജി മാത്യു, സെക്രട്ടറി സുജിത് മുരുകൻ, പ്രവീൺ ഗോവിന്ദൻ ജോയിന്റ് സെക്രട്ടറി, തോമസ് പൂട്ടതങ്കൾ ട്രഷറർ ആയും സിമി സൈമൺ കൾച്ചറൽ കോർഡിനേറ്റർ ആയും തെരെഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങൾ: റീന ജയേഷ്, രാധാകൃഷ്ണൻ ശ്രീവത്സൻ, രാജേഷ്‌മോൻ ഭാസ്‌കരൻ, മുരളി ഗോപിനാഥ്, ഡെറിക് പാവു എന്നിവരും ട്രസ്റ്റീ ബോർഡ് അംഗങ്ങളായി സക്കറിയ കുര്യൻ  (ചെയർ പേഴ്‌സൺ), അബിത ജോസ് (വൈസ് ചെയർ പേഴ്‌സൺ), മനോജ് വർഗീസ്, അജിത് ചാണ്ടി, ലാറി ആൽമേഡ എന്നിവരെയും തെരഞ്ഞെടുത്തു.


501(c)ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഡെൽമ (DELMA)പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമുഹ്യ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും പ്രവാസി മലയാളികൾക്കായി കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുമെന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു. 

vachakam
vachakam
vachakam

അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളി സംഘടനകളിൽ ഒന്നാണ് ഡെലവെയർ മലയാളി അസോസിയേഷൻ (ഡെൽമ). ഒരു വ്യക്തിയല്ല മറിച്ച ്ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും പ്രവർത്തനങ്ങൾ നടത്തുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ സംഘടനയെ നയിച്ച നേതാക്കന്മാരും പ്രവർത്തകരും അവരുടെ നിസാർദ്ധമായ പ്രവത്തനം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനാ ഉയരങ്ങളിലേക്ക് എത്തുവാൻ കഴിഞ്ഞത് എന്ന് ജനറൽ ബോഡി വിലയിരുത്തി. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ  ജനറൽ ബോഡി അനുമോദിച്ചു.

അജിത് ചാണ്ടി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam