ലക്ഷദ്വീപിലെ 'മഹൽ ഭാഷ' പഠനം അവസാനിപ്പിക്കാനുളള തീരുമാനത്തിനെതിരെ വിമർശനവുമായി സംവിധായക ഐഷ സുൽത്താന 

MAY 30, 2025, 8:28 PM

കവരത്തി: ലക്ഷദ്വീപിലെ 'മഹൽ ഭാഷ' പഠനം അവസാനിപ്പിക്കാനുളള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി സംവിധായക ഐഷ സുൽത്താന. 

ബിജെപി സർക്കാർ ആദ്യം നാട്ടിലെ പ്രസ് പൂട്ടിച്ചെന്നും ഇപ്പോൾ ആ നാട്ടിലെ ഭാഷയെ തന്നെ ഇല്ലാതാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് മഹൽ ഭാഷ. ഈ ഭാഷയെ ഇല്ലാതാക്കാനുളള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

മിനിക്കോയി സ്‌കൂളിൽ പഠിപ്പിക്കുന്ന മഹൽഭാഷ എന്നന്നേക്കുമായി എടുത്തുകളയണമെന്നാണ് ഗവൺമെന്റിന്റെ പുതിയ ഉത്തരവ്. മിനിക്കോയി ദ്വീപുകാർക്ക് അവരുടെ ഭാഷ വരുംതലമുറകൾക്ക് പറഞ്ഞുകൊടുക്കുന്നതിനെ ഇല്ലായ്മ ചെയ്യാനുളള എന്ത് അവകാശമാണ് സർക്കാരിനുളളത്? ഒരു നാടിന്റെ, ഒരു സമൂഹത്തിന്റെ ഭാഷയെ ഇല്ലായ്മ ചെയ്യാൻ ആർക്കാണ് അവകാശം? ഇന്ത്യൻ ഭരണഘടനയിൽ ജനങ്ങളുടെ മൗലികാവകാശങ്ങളെപ്പറ്റി എന്താണ് ലക്ഷദ്വീപ് ഗവൺമെന്റ് മനസിലാക്കിവെച്ചിരിക്കുന്നത്?-ഐഷ സുൽത്താന ചോദിച്ചു.

ഭാഷയെന്നാൽ ഒരു നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണെന്നും ഒരുകൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഭരണകൂടം ഇല്ലായ്മ ചെയ്യുന്നതെന്നും ഐഷ സുൽത്താന പറഞ്ഞു.  

ബിജെപിക്ക് അക്ഷരങ്ങളും അക്ഷരവിദ്യാഭ്യാസവും അലർജിയാണോ എന്നും ഐഷ സുൽത്താന ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam