കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഇന്ന് ദില്ലിയിൽ നിന്നും വിമാനമാർഗ്ഗം എത്തിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ആണ് മരുന്ന് എത്തുന്നത്.
എന്നാൽ മരുന്ന് ക്ഷാമമുണ്ടെന്ന വാർത്തകൾക്ക് വിരുദ്ധമായ വിവരങ്ങളാണ് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പങ്കുവെക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിലവിൽ പുതിയ നിപ കേസുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
ക്വാറന്റൈനിലുള്ള മൂന്ന് പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ഐഎംസിആർ മാനദണ്ഡങ്ങൾ പാലിച്ച് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസ് നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
