കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്ക് നേരെ പ്രതിഷേധം: നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

AUGUST 16, 2026, 10:05 AM

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലും പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസിന്റെയും അടിസ്ഥാനത്തിലാണ് നടപടി. എസ്എഫ്‌ഐ പ്രവര്‍ത്തകരായ മെബിന്‍, യദുകൃഷ്ണന്‍, ബേസില്‍, വിജേഷ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ പതിമൂന്നാം തീയതി ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷം മടങ്ങുകയായിരുന്ന വൈസ് ചാന്‍സലറെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തനിക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെന്നും ഔദ്യോഗിക വാഹനം ആക്രമിച്ചുവെന്നും വിസി ഡോ. സിസാ തോമസ് ഇ-മെയില്‍ മുഖേന പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന ആരോപണത്തില്‍ പോലീസുകാരെ തടഞ്ഞതിന് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ വിസിയുടെ പരാതി കൂടി പരിഗണിച്ച് ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സര്‍വകലാശാലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ക്യാമ്പസിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam