തിരുവനന്തപുരം: വരാനിരിക്കുന്ന ഓണാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത. ആഗസ്റ്റ് 21 ന് നടക്കാനിരിക്കുന്ന സ്കൂളുകളിലെ ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ലെന്നും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷത്തില്‍ പങ്കുചേരാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വിദ്യാര്‍ഥികളുടെ ആഗ്രഹപ്രകാരം തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്കൂളിലെത്താന്‍ അനുമതി നല്കുന്ന രീതിയില്‍ യൂണിഫോമിന് ഇളവ് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുവഴി വര്‍ണാഭമായ രീതിയില്‍ ആഘോഷങ്ങളുടെ ഭാഗമാകാന്‍ കുട്ടികള്‍ക്ക് അവസരമൊരുങ്ങും.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓണാഘോഷ ദിനത്തിലെ വസ്ത്രധാരണ ഇളവുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനത്തോടെ സംസ്ഥാനത്തെ സ്കൂളുകളില്‍ ഇത്തവണത്തെ ഓണാഘോഷം കൂടുതല്‍ പൊലിമയുള്ളതായി മാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
