കേരള ബാങ്കിൽ പുതിയ ഭരണസമിതി ചുമതലയേറ്റു

NOVEMBER 24, 2025, 5:37 AM

കൊച്ചി: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. ശ്രീ. പി. മോഹനൻ മാസ്റ്റർ (കോഴിക്കോട്) പ്രസിഡന്റായും അഡ്വ: ടി.വി. രാജേഷ് (കണ്ണൂർ) വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

 നവംബർ 21-നായിരുന്നു ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വോട്ടെണ്ണൽ നടത്തിയതിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു.

vachakam
vachakam
vachakam

മറ്റു ഭരണസമിതി അംഗങ്ങൾ: ശ്രീ. ബിനിൽ കുമാർ (പത്തനംതിട്ട); ശ്രീ. പി. ഗാനകുമാർ (ആലപ്പുഴ); അഡ്വ: ജോസ് ടോം  (കോട്ടയം);  അഡ്വ: വി. സലിം (എറണാകുളം);  ശ്രീ. എം. ബാലാജി (തൃശ്ശൂർ); ശ്രീ. പി. ഗഗാറിൻ (വയനാട്); ശ്രീ. അധിൻ എ. നായർ (കൊല്ലം); അഡ്വ: ശ്രീജ എസ് (തിരുവനന്തപുരം); ശ്രീമതി എ.എം. മേരി (കാസറഗോഡ്); ശ്രീമതി ശ്രീജ എം.എസ് (ഇടുക്കി); ശ്രീ. സ്വാമിനാഥൻ ഒ.വി (പാലക്കാട്); ശ്രീ. ഷിബു ടി.സി (അർബൻ ബാങ്ക് പ്രതിനിധി).

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam