കൂറ്റനാട് : ആശാരിപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം.പാലക്കാട് മങ്കര കല്ലൂർ അമ്പലപ്പടി വീട്ടിൽ രവിചന്ദ്രൻ (53) ആണ് മരിച്ചത്.
കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തിൽ ഡ്രിൽ മെഷീൻ ഉപയോഗിച്ച് സ്ക്രൂ ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
കുഴഞ്ഞുവീണ രവിചന്ദ്രനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചാലിശ്ശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
