പാലക്കാട്: ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ പുതിയ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇപ്പോള്‍ പുതിയ ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് ആണ് രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചത്. അതുപോലെ ആരോപണങ്ങളില്‍ വ്യക്തത വരുത്തേണ്ട സമയത്ത് വ്യക്തത വരുത്തുമെന്നും രാഹുല്‍ പ്രതികരിച്ചു.
'എന്റെ നിരപരാധിത്വം, ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നത് ബോധ്യപ്പെടുത്തേണ്ടത് നീതിന്യായ കോടതിയിലാണ്. മാധ്യമക്കോടതിയില്‍ അല്ല. നീതിന്യായ കോടതിയില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തും. എനിക്ക് ജനങ്ങളോട് ഇത് ബോധ്യപ്പെടുത്താന്‍ ഒരുപാട് സ്രോതസുകളുണ്ടല്ലോ. ഞാന്‍ ജനങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പറയും' എന്നാണ് രാഹുല്‍ പറഞ്ഞത്.
മുമ്പ് പുറത്ത് വന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയല്ലേയെന്നും ആ അന്വേഷണത്തെ താന്‍ പ്രതിരോധിച്ചോയെന്നും അന്വേഷണം മുന്നോട്ട് പോകട്ടേയെന്നും രാഹുൽ പറഞ്ഞു. ആരോപണങ്ങളില്‍ എപ്പോള്‍ വ്യക്തത വരുത്തണമെന്ന് താന്‍ അല്ലേ തീരുമാനിക്കേണ്ടതെന്നും മാധ്യമങ്ങൾ ആവശ്യപ്പെടുമ്പോള്‍ അല്ലല്ലോ എന്നും രാഹുല്‍ തട്ടിക്കയറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
