വെറോ ബീച്ച് (ഫ്ളോറിഡ): കഴിഞ്ഞ ആഴ്ച ഫ്ളോറിഡയിൽ ഒരു ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ച് കൊലപ്പെടുത്തിയ തോക്കുധാരി ഏറ്റുമുട്ടലിൽ ഉണ്ടായ പരിക്കുകൾ കാരണം ശനിയാഴ്ച മരണപ്പെട്ടു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച, വെറോ ബീച്ചിനടുത്ത് മൈക്കിൾ ഹാൽബെർസ്റ്റാം (37) താമസിച്ചിരുന്ന വീട്ടിൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകാനെത്തിയ ഇന്ത്യൻ റിവർ കൗണ്ടി ഡെപ്യൂട്ടിമാരെയും ഒരു ലോക്ക്സ്മിത്തിനെയും വെടിവെക്കുകയായിരുന്നു. ഹാൽബെർസ്റ്റാമിന്റെ അമ്മയാണ് മകനെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നത്.
ആക്രമണത്തിൽ ഡെപ്യൂട്ടി ടെറി സ്വീറ്റിംഗ്മാഷ്കോ കൊല്ലപ്പെട്ടു. മറ്റൊരു ഡെപ്യൂട്ടി തോളിൽ പരിക്കേറ്റ് ചികിത്സയിലാണ്. വെടിയേറ്റ ലോക്ക്സ്മിത്ത് ഗുരുതരാവസ്ഥയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പ്രത്യാക്രമണത്തിൽ ഹാൽബെർസ്റ്റാമിന് നിരവധി വെടിയേറ്റു. ശനിയാഴ്ച ഉച്ചയോടെ ഇയാൾ പരിക്കുകൾ കാരണം മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഹാൽബെർസ്റ്റാമിനെക്കുറിച്ച് അമ്മയുടെ ഭാഗത്തുനിന്ന് ഷെരീഫ് ഓഫീസിൽ ഏഴ് തവണ വിളിച്ചറിയിച്ചിരുന്നതായി ഇന്ത്യൻ റിവർ കൗണ്ടി ഷെരീഫ് എറിക് ഫ്ളവേഴ്സ് വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നിരുന്നാലും, ഒഴിപ്പിക്കൽ നോട്ടീസ് നൽകാൻ പോകുമ്പോൾ ഇത്തരമൊരു ആക്രമണം ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നില്ല.
25 വർഷത്തെ സേവന പരിചയമുള്ള ഡെപ്യൂട്ടിയായിരുന്നു സ്വീറ്റിംഗ്മാഷ്കോ. അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ ഷെരീഫ് ഫ്ളവേഴ്സ് ദുഃഖം രേഖപ്പെടുത്തി. സ്വീറ്റിംഗ്മാഷ്കോയ്ക്ക് മരണാനന്തരം ഷെരീഫ് ഓഫീസിൽ 'സെർജന്റ്' ആയി സ്ഥാനക്കയറ്റം നൽകി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
