35 -ാമത് സി.എസ്.ഐ. കുടുംബ യുവജന കോൺഫറൻസ് തീം പ്രകാശനം നവംബർ 25 നു ഡാലസിൽ

NOVEMBER 24, 2025, 4:34 AM

ഡാളസ്: വടക്കേ അമേരിക്കയിലെ 35 -ാമത് സി.എസ്.ഐ കുടുംബയുവജന സമ്മേളന തീം പ്രകാശനം നവംബർ 25ന്  ഡാലസിൽ നടക്കും.

തീം പ്രകാശന (THEME REVEAL) പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്: അതിവന്ദ്യ ഡോ. സാബു കോശി ചെറിയാൻ (ബിഷപ്പ്, സി.എസ്.ഐ മദ്ധ്യ കേരളാ രൂപത), ഡോ. ജെസ്സി സാറാ കോശി എന്നിവരാണ്.

ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്: ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ ചർച്ച്, ഡാളസ്, ടെക്‌സസാണ്.

vachakam
vachakam
vachakam

ചൊവ്വാഴ്ച,വൈകുന്നേരം 6:00: ബിഷപ്പിന് അനൗപചാരിക സ്വീകരണം.

തുടർന്നു വൈകുന്നേരം 7:00: ആരാധനാ ശുശ്രൂഷയും കോൺഫറൻസ് പ്രമേയ പ്രഖ്യാപനവും
സ്ഥലം 12717 മാർഷ് ലെയ്ൻ,ഫാർമേഴ്‌സ് ബ്രാഞ്ച്,ടെക്‌സസ്  75234

ലൈവ് സ്ട്രീം : വൈകുന്നേരം 7:00 മണി മുതൽ യൂട്യൂബിലും ഫേസ്ബുക്കിലുംഉണ്ടായിരിക്കുന്നതാണ്: @LOVEOFCHRISTCSI

vachakam
vachakam
vachakam

രാത്രി 8:00: സ്‌നേഹവിരുന്നോടെ (Light Dinner) സമ്മേളനം സമാപിക്കും

ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ച് വികാരി ഷെർവിൻ ഡോസ്സ്, സെക്രട്ടറി അനിൽ ചാണ്ടി എന്നിവരാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. കോൺഗ്രിഗേഷനിലെ എല്ലാ അംഗങ്ങളും  ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam