താമരശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പത്രിക പിൻവലിക്കില്ല

NOVEMBER 24, 2025, 2:23 AM

കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പത്രിക പിൻവലിക്കില്ല.

ബാബു കുടുക്കിലിന്റെ പത്രിക പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്ന് ലീഗ് പ്രാദേശിക നേതൃത്വം അറിയിച്ചു. പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും ലീഗ് പ്രാദേശിക നേതൃത്വം അറിയിച്ചു. താമരശേരി പഞ്ചായത്ത് 11ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. 

അതേസമയം, ഫ്രഷ് കട്ട്‌ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ബാബു ഒളിവിലാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

കുടുക്കിൽ ബാബു ഗസറ്റഡ് ഓഫീസർക്ക് മുമ്പിൽ ഹാജരായതായെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലീഗ് നേതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്.

തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാനായി ഗസറ്റഡ് ഓഫീസറുടെ ഒപ്പ് വാങ്ങാൻ ആണ് കുടുക്കിൽ ബാബു കോഴിക്കോട് എത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam