കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇന്നലെ രാത്രിയാണ് യുവാവിനെ കാറിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോകുന്നുണ്ട് എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ കാർ ട്രാക്ക് ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
കാറിലെത്തിയ നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശിയെയാണ് ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ പക്ഷെ പരാതി നൽകാൻ തയാറായില്ല.
ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വ്യക്തിക്ക് മുഖത്ത് ഉൾപ്പെടെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാസർകോട് സ്വദേശിയായ ഇയാൾ കാലങ്ങളായി കോഴിക്കോടാണ് താമസം. കസ്റ്റടിയിൽ ഉള്ളവരും കോഴിക്കോട് സ്വദേശികളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
