മലപ്പുറം: നാട്ടുകാർ തന്നെ ചോദിക്കുന്നു ആരാണ് യഥാർത്ഥ സ്ഥാനാർത്ഥിയെന്ന്. തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഒരു വാർഡിൽ യുഡിഎഫിൽനിന്ന് ഒമ്പത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
പള്ളിക്കൽ ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിലാണ് സംഭവം.
വിഭാഗീയത അവസാനിപ്പിക്കാൻ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികൾ കൂട്ടമായി പത്രിക നൽകിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വാർഡുകളിൽ ഒന്നാണ് കൂട്ടാലുങ്ങുൽ.
കോൺഗ്രസിൽനിന്ന് ഏഴ് പേരും ലീഗിൽനിന്ന് രണ്ട് പേരുമാണ് പത്രിക സമർപ്പിച്ചത്. പത്രിക പിൻവലിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഔദ്യോഗിക സ്ഥാനാർഥി ആരെന്നതിൽ ഇനിയും തീരുമാനമായില്ല.
മുൻ മെമ്പർമാരായ ലത്തീഫ് കൂട്ടാലുങ്ങൽ, കെ പി സക്കീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ അബ്ദുറഹ്‌മാൻ, കെഎസ്‌യു പ്രവർത്തകൻ നാസിം സിദാൻ, യൂത്ത് കോൺഗ്രസ് ഭാരവാഹി ഹമീദ് പാറശ്ശേരി, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കെ കെ ഇസ്മായീൽ, കോൺഗ്രസ് പ്രവർത്തകനായ അബ്ദുറഷീദ്, യൂത്ത് ലീഗ് പ്രവർത്തകൻ കെ വൈ റഹീം, മുസ്‌ലിം ലീഗ് പ്രവർത്തകൻ ചിങ്ങൻ മുസ്തഫ എന്നിവരാണ് മത്സരരംഗത്തുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
